തിരുവമ്പാടിയിൽ രണ്ടാംഘട്ട ശുചീകരണം തുടങ്ങി

തിരുവമ്പാടി: മഴക്കാലരോഗങ്ങളെ തടയാൻ തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലുള്ള 'ജന ശുചിത്വ' പരിപാടിക്ക് തുടക്കമായി. രണ്ടാംഘട്ട ശുചീകരണ പ്രവർത്തനങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും വീടുകളിലുമായി പതിനായിരം വളന്റിയർമാർ പങ്കാളികളായി. മഴക്കാല രോഗങ്ങളെ തടയാൻ പതിനായിരം ശുചിത്വ കരങ്ങൾ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വീടും പരിസരവും പൊതുയിടങ്ങളും ശുചീകരിച്ചു. പൊതുസ്ഥലങ്ങളും മറ്റു സ്ഥാപനങ്ങളും അടുത്ത ദിവസങ്ങളിൽ ശുചീകരിക്കും. കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ, യുവജന - രാഷ്ട്രീയ സന്നദ്ധ സംഘടനകൾ, ഹരിതകർമസേന പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, കോസ്മോസ് ക്ലബ് തുടങ്ങിയവർ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, പഞ്ചായത്തംഗങ്ങളായ ഷൗക്കത്തലി കൊല്ലളത്തിൽ, ഷൈനി ബെന്നി, ബിബിൻ ജോസഫ്, സുനീർ മുത്താലം, മുഹമ്മദലി സഫർ, സ്വീറ്റി തുടങ്ങിയവർ നേതൃത്വം നൽകി. * Thiru 2 Shi: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് രണ്ടാംഘട്ട ശുചിത്വ പരിപാടിക്ക് തുടക്കമായപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.