കോഴിക്കോട്: ഭരണകൂട-സംഘ്പരിവാര്‍ താല്‍പര്യത്തിനുവഴങ്ങി നീതി നിര്‍വഹണം അട്ടിമറിക്കാന്‍ പൊലീസ് നടത്തുന്ന നീക്കം അപകടകരമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലപ്പുഴയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ആർ.എസ്.എസ് വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന്‍റെ പേരില്‍ സമാനതകളില്ലാത്ത വേട്ടയാണ് നടത്തുന്നത്. നാടുനീളെ മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുകയും ആയുധമേന്തി തെരുവുകളില്‍ കലാപാഹ്വാനം നടത്തുകയും ചെയ്യുന്ന ആർ.എസ്.എസ് ഭീകരര്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സര്‍ക്കാറാണ് കേവലം മുദ്രാവാക്യത്തിന്‍റെ പേരില്‍ 153 എ വകുപ്പ് ചുമത്തി പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടുന്നത്. പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ ഭാരവാഹികള്‍ ഉൾപ്പെടെ ഇരുപത്തഞ്ചിലധികം പ്രവര്‍ത്തകരെയാണ് ജയിലിലടച്ചത്. സംഘ്പരിവാര പ്രചാരണത്തിന്‍റെ പേരില്‍ സമുദായത്തെയും സംഘടനയെയും വേട്ടയാടാനും ഇസ്‍ലാമോഫോബിയ പ്രചരിപ്പിക്കാനും അനുവദിക്കില്ല. സംസ്ഥാന സെക്രട്ടറി സി.എ. റഊഫും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.