ചെറുപുഴ: തനിച്ച് താമസിക്കുകയായിരുന്ന മധ്യവയസ്കനെ വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. തിരുമേനി കോറാളിയിലെ മുളയ്ക്കാക്കുന്നേല്‍ ഷാജിയാണ് (52) മരിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെയാണ് ഷാജിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയും മക്കളുമുള്ള ഷാജി 12 വര്‍ഷമായി ഇവരുമായി പിരിഞ്ഞാണു താമസിക്കുന്നത്. അര കിലോമീറ്ററോളം അകലെയുള്ള സഹോദരന്റെ വീട്ടിലും തറവാട്ടു വീട്ടിലും ഇടക്ക് വന്നു ഭക്ഷണം കഴിക്കാറാണ് പതിവ്. ഇയാളെ കാണാത്തതിനെ തുടര്‍ന്നു സഹോദരനും നാട്ടുകാരും നടത്തിയ തിരച്ചിലിലാണു വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ജീർണിച്ചനിലയിലായിരുന്നു. ഭാര്യ: ഉഷ. മക്കള്‍: രേഷ്മ, ഗ്രീഷ്മ. രവി ഉദുമ: ജില്ല വെക്ടർ കൺട്രോൾ യൂനിറ്റിലെ ആരോഗ്യ വകുപ്പ് ജീവനക്കാരൻ വെടിക്കുന്നിലെ രവി (56) നിര്യാതനായി. ബാര ബ്രദേഴ്സ് ക്ലബ് വെടിക്കുന്നിന്റെ ഫുട്ബാൾ കളിക്കാരനാണ്. ഭാര്യ: പ്രഭ. മക്കൾ: വിനീഷ, ഹൃത്യക്. പരേതരായ നാരായണൻ മേസ്തിരിയുടെയും ചോമുവിന്റെയും മകനാണ്. സഹോദരങ്ങൾ: സുരേഷൻ (റിട്ട. എസ്.ഐ), ബാബു, ആനന്ദൻ, ഗിരിജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.