കുന്ദമംഗലം: കാക്കാലൻ കുറവൻ മഹാസഭ സംസ്ഥാന കമ്മിറ്റി രൂപവത്കരണത്തിന്റെ ഭാഗമായി കൺവെൻഷൻ സംഘടിപ്പിച്ചു. കെ.എസ്. സുഭാഷ് അധ്യക്ഷത വഹിച്ചു. സമരങ്ങളിൽ പങ്കെടുത്ത പ്രവർത്തകരെ സുനിൽ ചെങ്ങണ്ടയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. ഷിബു ആർപ്പിൽ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ആയി സുനിൽ പെരിങ്ങലയെയും ജന. സെക്രട്ടറിയായി അഡ്വ. ഷൈജു കുന്ദമംഗലത്തെയും ട്രഷററായി ഗീത രാജുവിനെയും തെരഞ്ഞെടുത്തു. വാർത്തസമ്മേളനത്തിൽ സുനിൽ ചെങ്ങണ്ട, സുധ പുരുഷോത്തമൻ, സതീശൻ ഉള്ള്യേരി, മഹേഷ് നെന്മാറ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.