കൊടുവള്ളി: കൊടുവള്ളിക്കനുവദിച്ച സിറാജ് മേൽപാലത്തിന്റെ പ്രവർത്തനം നിശ്ചലമാക്കാനുള്ള കാരണമെന്താണെന്ന് രാഷ്ട്രീയപാർട്ടികൾ വിശദീകരിക്കണമെന്ന് ജനകീയ സമിതിയോഗം. കൊടുവള്ളിയിലെ അതിരൂക്ഷ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സിറാജ്മേൽപാല നിർമാണമല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നിരിക്കെ അപ്രായോഗികമായ വാദങ്ങളുന്നയിച്ച് യാഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം അപലപനീയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ചെയർമാൻ കോതൂർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ. അസൈൻ, എൻ.വി. ആലിഹാജി, കെ.പി. മൊയ്തീൻ, ഒ.പി. റസാഖ്, കെ.കെ. അബ്ദുറഹിമാൻകുട്ടി, കെ.ടി. സുനി, സി.എം. ബഷീർ, ഇ.സി.മുഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.