മഴക്കാല മുന്നൊരുക്കം: നാദാപുരത്ത് ജാഗ്രത സമിതികൾ സജീവമാക്കും

നാദാപുരം: മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനു നാദാപുരം മണ്ഡലംതല അവലോകന യോഗം ചേർന്നു. ജൂൺ നാലിനുമുമ്പ് പഞ്ചായത്ത് അടിസ്ഥാനത്തിൽ ജാഗ്രത സമിതികൾ രൂപവത്കരിക്കും. സ്കൂൾ, പാതയോരങ്ങൾ എന്നിവിടങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് നടപടി സ്വീകരിക്കും. മഴക്കെടുതികൾക്കെതിരെ ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ പ്രവർത്തനം കാര്യക്ഷമമാക്കും. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി പ്രദേശികതലത്തിൽ അവലോകനം നടത്തും. മണ്ഡലംതലത്തിൽ പ്രവർത്തനം ഏകോപിപ്പിക്കാൻ തഹസിൽദാരുടെ മേൽനോട്ടത്തിൽ ജനപ്രതിനിധികളെയും വിവിധ വകുപ്പ് മേധാവികളെയും ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ് രൂപവത്കരിക്കും. യോഗത്തിൽ ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു കാട്ടാളി, വി.വി. മുഹമ്മദലി, ഒ.പി. ഷിജിൽ, നസീമ കൊട്ടാരത്തിൽ, എൻ. പത്മിനി, പി. സുരയ്യ, വടകര ആർ.ഡി.ഒ സി. ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ. മധു മോഹനൻ, അഖില മര്യാട്ട്, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.കെ. ഇന്ദിര, പി. വിജിലേഷ്, ഡെന്നീസ് പെരുവേലി, തഹസിൽദാർ കെ. പ്രസിൽ, ജില്ല മണ്ണ് സംരക്ഷണ ഓഫിസർ ടി.പി. ആയിഷ, നാദാപുരം സി.ഐ. ഫായിസ്, ഫയർ ഫോഴ്സ് ഓഫിസർ ജാഫർ സാദിഖ്, ഡെപ്യൂട്ടി തഹസിൽദാർ വി.കെ. സുധീർ എന്നിവർ പങ്കെടുത്തു. പ so! CL K ZNdm 4: നാദാപുരത്ത് നടന്ന മഴക്കാല മുന്നൊരുക്ക അവലോകന യോഗം ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.