സംരംഭകത്വ ശിൽപശാല

ഉള്ള്യേരി: വ്യവസായ-വാണിജ്യ വകുപ്പിന്റെയും ഉള്ള്യേരി ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ മേയ് 31ന് സംരംഭകത്വ ബോധവത്കരണ പരിപാടി നടക്കും. സംരംഭകത്വത്തിന്റെ പ്രാധാന്യം, സ്വയംതൊഴിൽ വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ, വിവിധ തരം സർക്കാർ ആനുകൂല്യങ്ങൾ, ലൈസൻസ് നടപടിക്രമങ്ങൾ മുതലായ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുണ്ടാവും. പഞ്ചായത്തിൽ പുതുതായി സ്വയംതൊഴിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുള്ളവർക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കുന്നവർക്കും പങ്കെടുക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ പേര്, ഫോൺ നമ്പർ, വാർഡ് നമ്പർ എന്നിവ 9946655971 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.