ചക്കരക്കല്ല്: പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ നീലേശ്വരം മുടക്കയിൽ എം.ജെ. ജോസഫ് (78) മരിച്ചു. കഴിഞ്ഞദിവസം രാത്രി 11ഓടെ മതുക്കോത്ത് റോഡരികിൽ പൊള്ളലേറ്റ നിലയിൽ കിടന്ന ജോസഫിനെ വാരം എളയാവൂർ സി.എച്ച് സെന്ററിന്റെ വളന്‍റിയർമാർ ആംബുലൻസിൽ ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ചക്കരക്കല്ല് പൊലീസ് അന്വേഷണമാരംഭിച്ചു. മുഹമ്മദ് ഡാനിഷ് കുടുക്കിമൊട്ട: എസ്.എം.എ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മുണ്ടേരി പഞ്ചായത്തിന് സമീപം സഫിയ മൻസിലിൽ മുഹമ്മദ് ഡാനിഷ് (14) നിര്യാതനായി. ചെറുകഥാകൃത്തായ ഡാനിഷ് കാഞ്ഞിരോട് അൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു. ചികിത്സക്കിടയിലും ഡാനിഷ് എഴുതിയ 'ചിറകുകൾ' എന്ന ചെറുകഥ സമാഹാരം ജനപ്രീതിയാർജിച്ചിരുന്നു. പടന്നോട്ട് മീത്തലെ വീട്ടിൽ മുത്തലിബ് കല്ലിന്റവിട നിഷാന ദമ്പതികളുടെ മകനാണ്. സഹോദരൻ: ഹാനി ദർവിഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.