ബേപ്പൂർ: മഴക്കെടുതിയിൽ ചോർന്നൊലിക്കുന്ന വീടുകളിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസവുമായി മാറാട് ജനമൈത്രി പൊലീസ്. മാറാട് ബീച്ചിലുള്ള രാജീവ് നഗർ കോളനിയിലെ 20ഓളം വീടുകൾക്കാണ് ടാർപോളിൻ ഷീറ്റ് വീടിനു മുകളിൽ വിരിച്ചു നൽകിയത്. മാറാട് ജനമൈത്രി പൊലീസും തെരുവിലെ മക്കൾ ചാരിറ്റി സംഘടനയും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. ഇവിടെയുള്ള പല വീടുകളും മഴക്കാലത്ത് ചോർന്നൊലിക്കുന്നവയും വെള്ളം കയറുന്നവയുമാണ്. വീടുകൾക്കുള്ള ടാർപോളിൻ ഷീറ്റ് മാറാട് എസ്.എച്ച്.ഒ എൻ. രാജേഷ് കുമാറും കോഴിക്കോട് നഗരസഭ കൗൺസിലർ വാടിയിൽ നവാസും ചേർന്നു കൈമാറി. നാട്ടുകാരുടെ സഹകരണത്തോടെ വീടുകളുടെ മുകളിൽ ഷീറ്റ് വിരിച്ചു കൊടുത്തു. മാറാട് സബ് ഇൻസ്‌പെക്ടർ എം.സി. ഹരീഷ്, എ.കെ. അജിത്, ബീറ്റ് ഓഫിസർമാരായ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കെ. ധനേഷ്‌കുമാർ, പി.കെ. വിപിൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.കെ. ശ്രീജിത്ത്, തെരുവിലെ മക്കൾ ചാരിറ്റി സംഘടനയുടെ ചെയർമാൻ സലീം വട്ടക്കിണർ, ബഷീർ കണ്ണഞ്ചേരി, സലാം കല്ലായി, സൈതലവി പയ്യാനക്കൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.