കണ്ണൂർ: എളേരിത്തട്ട് ഇ.കെ. നായനാർ ഗവ. കോളജ് റിട്ട. പ്രിൻസിപ്പൽ കണ്ണൂർ രാമതെരു അഴീക്കോടൻ നഗറിലെ 'ജാനകി കൃഷ്‌ണ'യിൽ പ്രഫ. ടി. രാഘവൻ (76) നിര്യാതനായി. അലവിൽ ആറാംകോട്ടത്തെ പരേതരായ തെക്കുംഭാഗത്ത് കൃഷ്‌ണന്റെയും ജാനകിയുടെയും മകനാണ്. കണ്ണൂരിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. കണ്ണൂർ കൃഷ്ണമേനോൻ സ്‌മാരക ഗവ. കോളജ്, തലശേരി ഗവ. ബ്രണ്ണൻ കോളജ്, മടപ്പള്ളി ഗവ. കോളജ്, കാസർകോട് ഗവ. കോളജ് എന്നിവിടങ്ങളിൽ സാമ്പത്തികശാസ്ത്രം അധ്യാപകനായിരുന്നു. ജനകീയാസൂത്രണത്തിന്റെ സംസ്ഥാന പരിശീലകനായി കിലയിലും പ്രവർത്തിച്ചു. കണ്ണൂർ ബ്ലോക്ക് ഹൗസ് കൺസ്‌ട്രക്‌ഷൻ സൊസൈറ്റി രൂപവത്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കണ്ണൂർ ഗവ. വനിത കോളജ്, പറശ്ശിനിക്കടവ് സ്‌നേക് പാർക്ക്, കണ്ണൂർ കോഓപറേറ്റിവ് കോളജ് എന്നിവ സ്ഥാപിക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ചു. കണ്ണൂർ ജവഹർ ലൈബ്രറി ജോ. സെക്രട്ടറിയായും രാമതെരു റസിഡൻറ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രജിത. മക്കൾ: പ്രസൂൺ (യു.കെ), അനുപമ (ജർമനി), മരുമക്കൾ: സുരേഷ്, ഷൈന. സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്. obit prof t ragavan 76 kannur
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.