വാഹന സംബന്ധമായ പരാതികൾക്ക് തീർപ്പുണ്ടാക്കുന്നു

ബാലുശേരി: കോഴിക്കോട് ജില്ലയിലെ മോട്ടോർ വാഹന വകുപ്പിലെ വിവിധ സേവനങ്ങൾ സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികൾ ഗതാഗത മന്ത്രി ആന്റണി രാജു നേരിട്ടുകേട്ട് പരിഹാരം ഉണ്ടാക്കുന്നു. വാഹനീയം 2022 എന്ന പേരിൽ നടത്തുന്ന പരാതി പരിഹാര അദാലത്ത് മേയ് 21ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ കോഴിക്കോട് നടക്കും. ദീർഘകാലമായി തീർപ്പാകാതെ കിടക്കുന്ന അപേക്ഷകൾ, ചെക്ക് റിപ്പോർട്ടുകൾ, ഉപയോഗശൂന്യമായ വാഹനങ്ങളുടെ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കാൻസലേഷൻ, ഡ്രൈവിങ് ലൈസൻസിന്മേൽ അയോഗ്യത കൽപിക്കപ്പെട്ട കേസുകൾ, നികുതി സംബന്ധമായ വിഷയങ്ങൾ എല്ലാം അദാലത്തിൽ പരിഗണിക്കും. കൂടാതെ ഉടമസ്ഥൻ കൈപ്പറ്റാതെ ഓഫിസിൽ മടങ്ങിവന്ന ആർ.സി, ലൈസൻസ് എന്നിവ തിരിച്ചറിയൽ രേഖയുമായി വരുന്ന ഉടമസ്ഥർക്ക് വിതരണം ചെയ്യും. കൊയിലാണ്ടി സബ് ആർ.ടി ഓഫിസുമായി ബന്ധപ്പെട്ട പരാതികൾ മേയ് 16 നകം ബന്ധപ്പെട്ട ഓഫിസിൽ നേരിട്ടോ ഫോൺ മുഖേനയോ അറിയിക്കണമെന്ന് കൊയിലാണ്ടി ജോ.റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.