വടകര: മണിയൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ് പോതിമുക്കിൽ തണ്ണീർതടത്തോട് ചേർന്ന് കെട്ടിടം നിർമിക്കുന്നതായി പരാതി. പതിറ്റാണ്ടുകൾ പഴക്കമുള്ള തണ്ണീർ തടത്തിന് സമീപത്താണ് കെട്ടിട നിർമാണം നടത്തുന്നതെന്നാണ് പരാതി ഉയർന്നത്. എട്ട് സെന്റിലേറെ വിസ്തൃതിയുള്ള മത്സ്യങ്ങൾ ഉൾപ്പെടെ സുലഭമായി ലഭിച്ച ജലാശയം നിലവിൽ നാശത്തിന്റെ വക്കിലെത്തി നിൽക്കുകയാണ്. റീസർവെ നടപടികൾ ഉൾപ്പെടെ പൂർത്തിയായ പ്രദേശമാണെങ്കിലും തരിശായി കണക്കാക്കി ഒഴിച്ചിട്ടതാണ് സ്ഥലം. റീസർവെയുടെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി പ്രദേശത്ത് വ്യാപകമായി നിലം നികത്തലും നടക്കുന്നതായാണ് പരാതി. നിർമിക്കുന്ന കെട്ടിടം തീർത്തടത്തിന് സമീപത്തെ മറ്റ് സ്ഥലങ്ങളിലേക്കും റോഡിലേക്കും പ്രവേശിക്കുന്നതിന് തടസ്സമായതിനാൽ നിർമാണ പ്രവൃത്തി നിർത്തിവെക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തണ്ണീർതടം ഉൾപ്പെടെയുള്ള സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതുവരെ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നീർത്തട സംരക്ഷണ സമിതി നേതൃത്വത്തിൽ ആർ.ഡി.ഒക്ക് പരാതി നൽകിയിട്ടുണ്ട്. ചിത്രം തണ്ണീർ തടത്തോട് ചേർന്ന് നിർമിക്കുന്ന കെട്ടിട നിർമാണം Saji 3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.