കോഴിക്കോട്: ആർമി റിക്രൂട്ട്മെന്‍റ് ഓഫിസ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോഴിക്കോട്, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിലെ കോളജ് വിദ്യാർഥികൾക്കും കോഴിക്കോട് ചാലപ്പുറം ഗവ. ഗണപത് ഹയർ സെക്കൻഡറി സ്കൂൾ, നേവൽ ബേസ് എൻ.സി.സി യുടെ കീഴിലുള്ള ഒമ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. കോഴിക്കോട് ആർമി റിക്രൂട്ട്മെന്‍റ് ഓഫിസ് ഡയറക്ടർ അമൻ ദീപ് സിംഗ്ള ക്ലാസ് നയിച്ചു. ഇന്ത്യൻ ആർമിയിൽ ചേരാനുദ്ദേശിക്കുന്ന കാഡറ്റുകൾക്ക് ബോധവത്കരണം നൽകാനും റിക്രൂട്ട്മെന്‍റ് റാലി, എസ്.എസ്.ബി ഇന്റർവ്യൂ, ശമ്പളം, തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചും അറിവ് നൽകി. എ.ആർ.ഒ കാലിക്കറ്റിനാണ് ആർമി റിക്രൂട്ട്മെന്‍റ് റാലിയുടെ ഉത്തരവാദിത്തം. f/thu/cltpho/aman ആർമി റിക്രൂട്ട്മെന്‍റ് ഓഫിസ് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിൽ ആർമി റിക്രൂട്ട്മെന്‍റ് ഓഫിസ് ഡയറക്ടർ അമൻ ദീപ് സിംഗ്ള സംസാരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.