കോഴിക്കോട്​ 173 പേർക്ക്​ പേർക്ക്​ കോവിഡ്​; 143 പേർക്ക്​ സമ്പർക്കത്തിലൂടെ രോഗം

കോഴിക്കോട്​: ജില്ലയില്‍ ശനിയാഴ്​ച 173 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 143 പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 110 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 15 പേര്‍ക്കും പോസിറ്റീവായി. ഒമ്പത് പേര്‍ക്ക് രോഗം ബാധിച്ചതിൻെറ ഉറവിടം വ്യക്തമല്ല. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1065 ആയി.

കോഴിക്കോട് മെഡിക്കല്‍ കോളജിൽ 286 പേരും ലക്ഷദ്വീപ് ഗസ്​റ്റ്​ ഹൗസ് എഫ്.എല്‍.ടി.സിയിൽ 110 പേരും കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സിയിൽ 128 പേരും ഫറോക്ക് എഫ്.എല്‍.ടി.സിയിൽ 114 പേരും എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സിയിൽ 136 പേരും എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി.സിയിൽ 134 പേരും മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സിയിൽ 101പേരും എന്‍.ഐ.ടി നൈലിറ്റ് എഫ്.എല്‍.ടി.സിയിൽ 35 പേരും സ്വകാര്യ ആശുപത്രികളിൽ 14 പേരും ചികിത്സയിയിൽ കഴിയുന്നു. മറ്റു ജില്ലകളില്‍ ഏഴു​ കോഴിക്കോട്​ സ്വദേശികളാണ്​ ചികിത്സയിലുള്ളത്​. കോഴിക്കോട് മറ്റു ജില്ലക്കാരായ 93പേരും ചികിത്സയിൽ കഴിയുന്നു.

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളജ്, എന്‍.ഐ.ടി എഫ്​.എൽ.ടി.സികളിൽ ചികിത്സയിലായിരുന്ന 110 പേര്‍ രോഗമുക്തി നേടി. പുതുതായി വന്ന 228 പേര്‍ ഉള്‍പ്പെടെ ആകെ 3300 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 599 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെൻററുകളിലും, 2659 പേര്‍ വീടുകളിലും, 42 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 16 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 27735 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായും കലക്​ടർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.