ദീപു കുമാർ, സുബിൻ പി. തോമസ്
കോട്ടയം: മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപം നടുറോഡിൽ ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ മുട്ടമ്പലം മടുക്കാനി കാരാട്ടിൽ ദീപു കുമാർ (26), പുതുപ്പള്ളി പൊങ്ങംപാറ പാറയിൽ സുബിൻ പി. തോമസ് (28) എന്നിവർ അറസ്റ്റിൽ. മാങ്ങാനം സ്വദേശിയായ ഓട്ടോ ഡ്രൈവർ രാജേഷിനാണ് മർദനമേറ്റത്. ഇയാളുടെ മകനും യുവാക്കളും തമ്മിൽ മുമ്പ് അടിപിടി ഉണ്ടായിട്ടുള്ളതും പിതാവ് യുവാക്കൾക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇതിന്റെ വിരോധം മൂലമാണ് ഇവർ രാജേഷിനെ മർദിച്ചത്. ബോധം നഷ്ടപ്പെട്ട ഇയാളെ റോഡരികിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ദീപു കുമാറിന് ഈസ്റ്റ്, പാമ്പാടി, കുമരകം സ്റ്റേഷനിലും സുബിന് പാമ്പാടി സ്റ്റേഷനിലും അടിപിടി കേസുകൾ നിലവിലുണ്ട്.
ഈസ്റ്റ് എസ്.എച്ച്.ഒ യു. ശ്രീജിത്, എസ്.ഐമാരായ എം.എച്ച്. അനുരാജ്, സദക്കത്തുല്ല, സി.പി.ഒമാരായ പ്രതീഷ് രാജ്, ഗ്രേസ് മത്തായി, അനൂപ്, വിപിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രാജേഷ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.