തോമസ് ജോൺ, ജോജോ ജോർജ്
പാലാ: വീട്ടമ്മയെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ളാലം പരുമലക്കുന്ന് കോളനി ഭാഗത്ത് പരുമല വീട്ടിൽ ജോജോ ജോർജ് (27), വള്ളിച്ചിറ കൊച്ചുപറമ്പിൽ വീട്ടിൽ തോമസ് ജോൺ (റോയി -43) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വീട്ടമ്മ വാടകക്ക് താമസിക്കുന്ന വീടിന് അടുത്തുള്ള പൊതുവഴിയിലാണ് സംഭവം.
വീട്ടമ്മയുമായി പ്രതികൾ വാക്തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് അസഭ്യവാക്കുകൾ പറഞ്ഞ് അപമാനിക്കുകയും പിടിച്ചു തള്ളുകയുമായിരുന്നു. പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ, സബ് ഇൻസ്പെക്ടർ അഭിലാഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ജോഷി, ജോസ് എന്നിവർ ചേർന്നാണ് പ്രതികളണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.