ഷൈൻ ഷാജി

കൊറിയർ സ്ഥാപനത്തിലെ കവർച്ച: ഒരു വർഷത്തിനുശേഷം മുഖ്യപ്രതി പിടിയിൽ

കോട്ടയം: നഗരത്തിലെ കൊറിയർ സ്ഥാപനത്തിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ച് പണം കവർന്ന സംഭവത്തിൽ മുഖ്യപ്രതി ഒരുവർഷത്തിനുശേഷം പിടിയിൽ.

ആർപ്പൂക്കര സംക്രാന്തി മുടിയൂർക്കര തേക്കിൻപറമ്പിൽ ഷൈൻ ഷാജിയെ (ഷൈമോൻ-28) ആണ് കോട്ടയം വെസ്​റ്റ് സ്​റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ. അരുൺ അറസ്​റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഒക്ടോബർ 16നായിരുന്നു തിരുനക്കര-പാരഗൺ റോഡിൽ പ്രവർത്തിക്കുന്ന എക്സ്പ്രസ് ബീസ് കൊറിയർ സ്ഥാപനത്തിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ച ശേഷം കവർച്ച നടത്തിയത്.

ഗുണ്ടസംഘത്തലവൻ ആർപ്പൂക്കര കൊപ്രായിൽ അലോട്ടി ആണ് കവർച്ച ആസൂത്രണം ചെയ്തത്. ഇയാളെ നേരത്തേ അറസ്​റ്റ് ചെയ്തിരുന്നു. തിരുവാർപ്പ് കൈച്ചേരിൽ അഖിൽ ടി. ഗോപി (20), വേളൂർ കൊച്ചുപറമ്പിൽ ബാദുഷ (20) എന്നിവരും ഷൈമോനും ചേർന്നാണ് കവർച്ച നടത്തിയത്.

വിദേശനിർമിത കത്തിയും കുരുമുളക് സ്പ്രേയും അടക്കമുള്ളവ ഓൺലൈനിൽനിന്നാണ് ഇവർ വാങ്ങിയിരുന്നത്. ഇത് കൈപ്പറ്റാൻ കൊറിയർ സഥാപനത്തിൽ എത്തിയശേഷമാണ് കവർച്ച സംഘം ആസൂത്രണം ചെയ്തത്. കവർച്ചക്കുശേഷം കടന്നുകളഞ്ഞ ഷൈമോൻ ഒരു വർഷത്തോളമായി ആന്ധ്രപ്രദേശിലെ വിശാഖപട്ടണം, വാറംഗൽ, ബംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചുവരുകയായിരുന്നു.

നാട്ടിലെത്തിയതായി ജില്ല പൊലീസ് മേധാവി ജി. ജയദേവിന്​ വിവരം ലഭിച്ചതോടെ ഡിവൈ.എസ്.പി ആർ. ശ്രീകുമാറി​​െൻറ നിർദേശാനുസരണം എസ്.ഐ ടി. ശ്രീജിത്ത്, ജൂനിയർ എസ്.ഐ സുമേഷ്, പ്രബേഷൻ എസ്.ഐ അഖിൽദേവ്, ഗ്രേഡ് എസ്.ഐമാരായ കുര്യൻ മാത്യു, കെ.പി. മാത്യു, എ.എസ്.ഐ പി.എൻ. മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.ജെ. സജീവ്, സി.കെ. നവീൻ, കെ.ടി. അനസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്​റ്റ്.

ചിങ്ങവനം, കോട്ടയം ഈസ്​റ്റ്, വെസ്​റ്റ്, ഏറ്റുമാനൂർ, ഗാന്ധിനഗർ സ്​റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.