Posted On
date_range Updated On
date_range വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
രാമപുരം: വീട്ടമ്മയെ വഴിയിൽ തടഞ്ഞുനിർത്തി അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെളിയന്നൂർ കൊക്കരണിക്കൽ വീട്ടിൽ സന്ദീപാണ് (33) അറസ്റ്റിലായത്. ഇയാൾ കഴിഞ്ഞ ദിവസം പകൽ റോഡിലൂടെ നടന്നുപോയ വീട്ടമ്മയെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയുമായിരുന്നു.
എസ്.എച്ച്.ഒ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.