കോട്ടയം: എസ്.എസ്.എല്‍.സി വിജയശതമാനത്തിൽ ഒന്നാം സ്ഥാനം കൈവിട്ട് ജില്ല. ഇത്തവണ 99.81 ശതമാനം ജയത്തോടെ ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തായി. കഴിഞ്ഞ തവണ 99.92 ശതമാനത്തോടെ കോട്ടയമായിരുന്നു സംസ്ഥാനത്ത് ഒന്നാമത്. സര്‍വകാല റെക്കോഡുമായിരുന്നു ഇത്. ഈ അഭിമാനനേട്ടം നിലനിർത്താനായില്ലെങ്കിലും മികച്ച വിജയം സ്വന്തമാക്കാൻ ഇത്തവയും ജില്ലയിലെ വിദ്യാർഥികൾക്കായി.
ജില്ലയിൽ ആകെ പരീക്ഷയെഴുതിയവരില്‍ 36 പേര് ഒഴികെ എല്ലാവരും ഉന്നത പഠനത്തിന് അര്‍ഹരായി. കഴിഞ്ഞ തവണ 15 പേര് മാത്രമായിരുന്നു പരാജയം നേരിട്ടത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിഭാഗങ്ങളിലായി 18531 പേര് പരീക്ഷ എഴുതിയപ്പോള്‍ 18495 പേര് ഉന്നത പഠനത്തിന് യോഗ്യരായി. 857 ആണ്‍കുട്ടികളും 1775 പെണ്‍കുട്ടികളും ഉള്‍പ്പെടെ 2632 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി.
വിഷയങ്ങൾ അടിസ്ഥാനമാക്കി ഏറ്റവും കൂടുതൽ പേർ എ പ്ലസ് നേടിയത് ഇൻഫർമേഷൻ ടെക്നോളജിക്കാണ് (14928). ഏറ്റവും കുറവ് ഗണിതത്തിനും (4310). എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണം കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ കുറഞ്ഞു. കഴിഞ്ഞ തവണ 3111 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു.
ഒളശ്ശ അന്ധവിദ്യാലയമടക്കം ജില്ലയിലെ 186 സ്കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. 47 സർക്കാർ സ്കൂളുകളും 123 എയ്ഡഡ് സ്കൂളുകളും 16 അണ് എയ്ഡഡ് സ്കൂളുകളുമാണ് നൂറുമേനിക്കാരായത്. അതേ സമയം, 100 ശതമാനം വിജയം കൈവരിച്ച സ്കൂളുകളുടെ എണ്ണത്തിലും ഇത്തവണ കുറവുണ്ടായി. കഴിഞ്ഞ 238 സ്കൂളുകള്‍ 100 ശതമാനം വിജയ നേട്ടം കൈവരിച്ചിരുന്നു.
തുടര്‍ച്ചയായ നാലാം വര്‍ഷവും പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിച്ച് പാലാ വിദ്യാഭ്യാസ ജില്ല കോട്ടയത്തിന്റെ അഭിമാനമായി. 46 സ്കൂളുകളിൽ നിന്നായി 3131 കുട്ടികളാണ് വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ എഴുതിയത്. കാഞ്ഞിരപ്പള്ളി (99.53), കോട്ടയം (99.89), കടുത്തുരുത്തി (99.87) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ വിജയശതമാനം.
കാഞ്ഞിരപ്പള്ളിയില്‍ 24 പേരും കോട്ടയത്ത് എട്ട് പേരും കടുത്തുരുത്തിയില്‍ നാലുപേർക്കും മാത്രമാണ് വിജയ കടമ്പ താങ്ങാൻ കഴിയാതിരുന്നത്. മാര്‍ച്ച് മൂന്നുമുതല്‍ 26 വരെയായിരുന്നു ഇത്തവണ എസ്.എസ്.എല്‍.സി. പരീക്ഷ. രണ്ടു ഘട്ടങ്ങളിലായി അഞ്ച് സെന്ററുകളിലായിരുന്നു ജില്ലയിലെ മൂല്യ നിര്‍ണയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.