Posted On
date_range Updated On
date_range എസ്.ഐ.ആര്; പൂരിപ്പിച്ച ഫോമുകള്‍ നാളെ വരെ തിരികെ നല്‍കാം
കോട്ടയം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി പൂരിപ്പിച്ച എന്യൂമറേഷന് ഫോമുകള്‍ ഡിസംബര്‍ ഒന്നിന് മുമ്പ് തിരികെ നല്‍കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ കലക്ടര്‍ ചേതന്‍ കുമാര്‍ മീണ അറിയിച്ചു. ബി.എല്‍.ഒ. മാര്‍ വോട്ടര്‍മാര്‍ക്ക് വീടുകളില്‍ എത്തിച്ചുനല്‍കിയ ഫോമുകള്‍ അതത് ബി.എല്‍.ഒ. യുടെ പക്കലോ വില്ലേജ് ഓഫിസുകളിലോ ആണ് എത്തിക്കേണ്ടത്.
ജില്ലയിലെ എല്ലാ വില്ലേജ് ഓഫിസിലും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചുവരെ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും. പൂരിപ്പിച്ച എന്യൂമറേഷന് ഫോമുകള്‍ സ്കാന്‍ ചെയ്ത് വെബ്സൈറ്റില്‍ രേഖപ്പെടുത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പേരുകള്‍ മാത്രമാണ് കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുക. അതുകൊണ്ടുതന്നെ ഫോമുകള്‍ എത്രയും വേഗം തിരികെ നല്കാൻ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.