പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; ഒളിവിൽ പോയ പ്രതി പിടിയിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തി ഒളിവിൽ പോയ പ്രതി പിടിയിൽ. അബിൻ ടി.എസ്. (26)ആണ് കറുകച്ചാൽ പൊലീസിന്റെ പിടിയിലായത്. ലൈംഗിക പീഡനം, മോഷണം, വധശ്രമം, ലഹരിക്കടത്ത്, തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 24 ലേറെ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

ലൈംഗികാതിക്രമ കേസിൽ മേയ് 20നാണ് മണിമല പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ഒളിവിലായിരുന്ന അബിനെ കറുകച്ചാൽ പൊലീസ് ഇൻസ്പെക്ട‍ർ ജയപ്രകാശ്, സബ് ഇൻസ്പെക്ടർ സുനിൽ പി.പി., സി.പി.ഒ.മാരായ ശെൽവരാജ്,ബിജേഷ് എന്നിവർ ചേർന്നാണ് പത്തനംതിട്ടയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Tags:    
News Summary - Sexual assault on minor girl; absconding accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.