sdd

അഞ്ചുനാട്ടിലെത്തിയാൽ തമിഴ്​നാട്ടിലെ പ്രതീതി മറയൂര്‍: അഞ്ചുനാട്ടിൽ എത്തിയാൽ തമിഴ്​നാട്ടിൽ എത്തിയ പ്രതീതി. അതിർത്തി ഗ്രാമങ്ങളായ മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കുടുതലും തമിഴിലാണ്​. ഇടക്കിടെ മലയാളവും കേൾക്കാം. ഇവിടെ 70ശതമാനത്തിലധികം വോട്ടർമാർ തമിഴ് വംശജരാണ്. ഇതിനാല്‍തന്നെ പോസ്​റ്ററുകളും അനൗണ്‍സ്‌മൻെറും ചുമരെഴുത്തും എല്ലാം ഇരുഭാഷകളിലും കാണാം​. തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയും എല്‍.ഡി.എഫും നേര്‍ക്കുനേര്‍ ഏറ്റുമുട്ടു​​േമ്പാൾ തമിഴ് വംശജരെ ലക്ഷ്യം​െവച്ച്​ അണ്ണാ ഡി.എം.കെയും അതിര്‍ത്തി ഗ്രാമങ്ങളില്‍ സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിട്ടുണ്ട്. TDL KANTHALLOOR CHUVAREZHUTHU കാന്തല്ലൂര്‍ മേഖലയില്‍ ഇരുഭാഷകളിലുമായി ഒരുക്കിയിരിക്കുന്ന ചുമരെഴുത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.