പ്രതീകാത്മക ചിത്രം
പാമ്പാടി: തെങ്ങുകളിലെ മണ്ഡരി രോഗത്തിനു സമാനമായി കമുകുകളുടെ അപൂർവരോഗം കർഷകരെ ആശങ്കയിലാക്കി. പാമ്പാടി മേഖലയിലെ പല കമുകിലും രോഗമുണ്ട്. ജില്ലയിൽ അടുത്തിടെ കമുക് കൃഷി വ്യാപകമായിട്ടുണ്ട്. ആനുപാതികമായ വരുമാനവും ലഭിക്കുന്നുണ്ട്. അതിനിടെയാണ് ഇടിത്തീ പോലെ പ്രത്യേകതരം രോഗം പ്രത്യക്ഷപ്പെട്ടത്.
രോഗം മൂലം പാകമാകാത്ത അടക്ക കൂട്ടമായി പൊഴിഞ്ഞു വീഴുകയാണ്. തന്റെ കമുകിലെ അടക്ക കൂട്ടമായി കൊഴിഞ്ഞുവീഴുന്നതായി കർഷകൻ എബി ഐപ്പ് സാക്ഷ്യപ്പെടുത്തി.
എന്തുതരം രോഗമെന്നും പ്രതിവിധിയും അറിയാതെ കുഴങ്ങുകയാണ് കർഷകർ. ലക്ഷണങ്ങൾ അവർ കൃഷി ഓഫിസിൽ അറിയിച്ചിട്ടുണ്ട്. കൃഷിവകുപ്പിന്റെ സമയോചിത ഇടപെടലും പ്രതിരോധ നടപടികളുമുണ്ടായില്ലെങ്കിൽ കമുക് കൃഷിക്ക് വൻ പ്രതിസന്ധിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.