വെള്ള​പ്പൊക്കത്തിൽ ഒറ്റപ്പെട്ട കോവിഡ്​ ബാധിച്ച ഒരു കുടുംബത്തിലെ നാലു പേരെയും സമ്പർക്കപ്പട്ടികയിലുള്ളവരെയും ചികിത്സാ കേന്ദ്രത്തിലേക്ക്​ മാറ്റുന്നു (ദിലീപ്​ പുരക്കൽ)

ക്വാറന്‍റീനിൽ കഴിഞ്ഞ കുടുംബം വെള്ളക്കെട്ടിലായി

കോട്ടയം: പ്രളയമേഖലയിലെ വീട്ടിലുണ്ടായിരുന്ന കോവിഡ് പോസിറ്റിവായവരെയും സമ്പർക്കപ്പട്ടികയിലുള്ളവരെയും എൻ.ഡി.ആർ.എഫ്​ സംഘം ആശുപത്രിയിലേക്ക് മാറ്റി.

നട്ടാശ്ശേരി പ്രദേശത്തെ ഒരു കുടുംബത്തിലെ നാലുപേരെയും അവരുടെ സമ്പർക്കപ്പട്ടികയിലുള്ള നാലുപേരെയുമാണ് മാറ്റിയത്. ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.

എൻ.ഡി.ആർ.എഫി​െൻറ സംഘം പി.പി.ഇ കിറ്റുകൾ ധരിച്ച് ഡിങ്കിയിൽ മീനച്ചിലാറ്റിലൂടെ എത്തുകയായിരുന്നു. വട്ടമൂട് പാലത്തിന് സമീപത്തെ കടവിൽനിന്ന് ആംബുലൻസിൽ കയറ്റി മുട്ടമ്പലത്തെ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മെൻറ്​ സെൻററിലേക്ക് മാറ്റി. പാറമ്പുഴ പി.എച്ച്.സി മെഡിക്കൽ ഒാഫിസർ ഡോ. റെക്സൺ പോൾ, ജെ.എച്ച്.ഐ പ്രീതാ ചാക്കോ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Quarantine Family Transfer to Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.