1. കൂരാലിയിൽ കാറിടിച്ച് പിന്നിലെ ടയറുകൾ തെറിച്ചുമാറിയ മിനി ലോറി 2.അപകടത്തിൽ തകർന്ന കാറുകൾ
Posted On
date_range Updated On
date_range കാറിടിച്ച് മിനിലോറിയുടെ ടയറുകൾ ഒടിഞ്ഞുതെറിച്ചു
പൊൻകുന്നം: പാലാ-പൊൻകുന്നം റോഡിൽ കൂരാലിയിൽ കാറിടിച്ച് മിനി ലോറിയുടെ പിന്നിലെ ടയറുകളും ആക്സിലും ഒടിഞ്ഞുതെറിച്ചു. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലുമിടിച്ചു.
അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്ന ഇളങ്ങുളം അഞ്ചാംമൈൽ കതിരോലിൽ അമൃതേശിന് (24) പരിക്കേറ്റു. ഇയാളെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. പൈകയിൽനിന്ന് മുണ്ടക്കയത്തേക്ക് കൈതച്ചക്കയുമായി പോയതാണ് മിനി ലോറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.