കാഞ്ഞിരപ്പള്ളിക്ക്​ ശാപമോക്ഷമാകുമെന്ന് ജോസഫ് വാഴയ്ക്കൻ

പൊ​ൻ​കു​ന്നം: പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​െൻറ വി​ക​സ​ന മു​ര​ടി​പ്പി​ന് വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ശാ​പ​മോ​ക്ഷ​മാ​കു​മെ​ന്ന് ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍.

വ​ര്‍ഷ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കും, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ള്‍ക്കു​ള്ള കോ​ള​നി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ടി​സ്ഥാ​ന വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കും.

കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യാ​ക്കി എ​ല്ലാ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും. കാ​ത്ത് ലാ​ബ് പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​ക്കി സ​മ്പൂ​ര്‍ണ ബി​ല്‍ര​ഹി​ത ആ​ശു​പ​ത്രി​യാ​ക്കി സേ​വ​നം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തും.

പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​രു​വി​ക്കു​ഴി വെ​ള്ള​ച്ചാ​ട്ടം ടൂ​റി​സം മേ​ഖ​ല​യി​ലേ​ക്ക് ഉ​യ​ര്‍ത്തും.

ചി​റ​ക്ക​ട​വ് മ​ഹാ​ദേ​വ​ക്ഷേ​ത്രം എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​മാ​യി ന​വീ​ക​രി​ക്കും. പൊ​ന്‍കു​ന്നം കു​ന്നേ​ല്‍ ഗ​വ. ഹൈ​സ്‌​കൂ​ളി​ല്‍ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മാ​ത്രം ഒ​തു​ങ്ങി​നി​ല്‍ക്കു​ന്ന സ്‌​പോ​ര്‍ട്​​സ് സ്‌​കൂ​ള്‍ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്നും ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍ പ​റ​ഞ്ഞു.

Tags:    
News Summary - Kanjirapally will be cursed Joseph Banana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.