Posted On
date_range Updated On
date_range സൈക്കിള്‍ യാത്രികര്‍ക്ക് മാര്‍ഗനിർദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്
പൊന്‍കുന്നം: സൈക്കിള്‍ യാത്രികര്‍ക്ക് മാര്‍ഗനിർദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. രാത്രി സൈക്കിള്‍ യാത്രികര്‍ മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധയിൽപെടാതെ പോകുന്നതുമൂലം അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്. രാത്രി സൈക്കിള്‍ യാത്ര നടത്തുന്നവര്‍ നിര്‍ബന്ധമായി സൈക്കിളില്‍ റിഫ്ലക്ടറുകള്‍ ഘടിപ്പിക്കുകയും ഹെഡ്ലൈറ്റ് ഉറപ്പുവരുത്തുകയും വേണം.
ഹെല്‍മറ്റ്, റിഫ്ലക്സീവ് ജാക്കറ്റ് എന്നിവ ധരിക്കണം. അമിത വേഗത്തിലുള്ള സവാരി പാടില്ല. സൈക്കിള്‍ പൂര്‍ണമായി സുരക്ഷിതമാണെന്നും തകരാറൊന്നുമില്ലെന്നും ഉറപ്പുവരുത്തണം. ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് കാഞ്ഞിരപ്പള്ളി ജോയന്റ് ആര്.ടി ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.