മരം ദേഹത്ത്​ വീണ്​ മരിച്ചു

പൊൻകുന്നം(കോട്ടയം) : തൊഴിലാളികൾ റബ്ബർ മരം വെട്ടിയിടുന്നതിനിടെ തടി ദേഹത്ത് വീണ് വീട്ടുടമ മരിച്ചു. ഇളങ്ങുളം പന്തമാക്കൽ ഭാഗത്ത് പുത്തൻപുരയ്ക്കൽ ശിവശങ്കരപ്പണിക്കർ ( ഗിരി നിലയം - അപ്പു 69 ) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ഉടൻ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശിവശങ്കരപ്പണിക്കർ

ദീർഘനാൾ കെ.എം.എസ്.ബസിലെ ഡ്രൈവറായിരുന്നു. ഇപ്പോൾ ഇളങ്ങുളം സെൻ്റ് മേരീസ് സ്ക്കൂൾ ബസ് ഡ്രൈവറാണ്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.