representational image

പോക്​സോ കേസ്​: വനിത പൊലീസുകാർക്കെതിരെ ഡി.ജി.പിക്ക്​ പരാതി

കോട്ടയം: പോക്​സോ നിയമം ലംഘിച്ച്​ ആറുവയസ്സുകാര​െൻറ പേരുവിവരങ്ങൾ പരസ്യമാക്കിയ വനിത പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട്​ മാതാവ്​ ഡി.ജി.പിക്ക്​ പരാതി നൽകി. കോട്ടയം നഗരത്തിലെ രണ്ട്​ വനിത പൊലീസുകാർക്കെതിരെയാണ്​ പരാതി.

ആറുവയസ്സുകാരനെ പിതാവ്​ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ മൊഴിയെടുക്കുന്നതിന്​ ഇവർ കുട്ടിയുടെ സ്​കൂളിൽ ചെല്ലുകയും സ്​കൂൾ അധികൃതർക്ക്​ മുന്നിൽ രക്ഷിതാവി​െൻറ സാന്നിധ്യമില്ലാതെ മൊഴിയെടുക്കുകയും ചെയ്​തതായി മാതാവി​െൻറ പരാതിയിൽ പറയുന്നു. തുടർന്ന്​ സ്​കൂളിൽ കുട്ടി ഒറ്റപ്പെട്ട അവസ്​ഥയായിരുന്നു. ഇതോടെ സ്​കൂൾ മാറേണ്ടിവന്നു. കേസിൽ സാക്ഷിയായ 13കാരനായ സഹോദര​​നെ ഭീഷണിപ്പെടുത്തുവിധം സംസാരിച്ചതായും പറയുന്നു.

പൊലീസിലെ ഒരുവിഭാഗം ഉന്നത സ്വാധീനമുള്ള പ്രതിക്ക്​ അനുകൂലമായി നിലപാടെടുക്കുന്നതായും പരാതിയിലുണ്ട്​. ഇത്​ തുടർനടപടിക്കായി ജില്ല പൊലീസ്​ മേധാവിക്ക്​ കൈമാറി. കഴിഞ്ഞ ജനുവരിയിലാണ്​ കുമരകം പൊലീസ്​ കുട്ടിയുടെ മാതാവി​െൻറ പരാതിയിൽ പിതാവിനെതിരെ പോക്​സോ കേസെടുത്തത്​. 

Tags:    
News Summary - Pocso Case: women Police Officers in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.