കേരള

പ്രാക്ടിക്കല്‍ പരീക്ഷ തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ് കാര്യവട്ടത്തെ 2018 സ്‌കീമിലെ നാലാം സെമസ്​റ്റര്‍ ​െറഗുലര്‍ ബി.ടെക് ഡിഗ്രി പരീക്ഷ ജൂലൈ 2020 ​ൻെറ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 14 മുതല്‍ 16 വരെ കോളജില്‍ നടക്കും. പരീക്ഷ ഫലം 2020 ജനുവരി മാസം നടത്തിയ അവസാന വര്‍ഷ ബി.ഫാം (സപ്ലിമൻെററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും 2020 ഡിസംബര്‍ 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യം. പി.ജി ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് സയന്‍സ് റിസര്‍ച് സര്‍വകലാശാല തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രവും (CACEE) മെഡിക്കല്‍ കോളജിലെ സി.ഡി.സിയും സംയുക്തമായി നടത്തുന്ന പി.ജി.ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് സയന്‍സ് റിസര്‍ച്ചിന് അപേക്ഷിക്കാന്‍ തീയതി 30 വരെ നീട്ടി. മുമ്പ്​ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. യോഗ്യത: എം.ബി.ബി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.വി.എസ്​സി, ബി.ഡി.എസ്, ബി.എസ്​സി നഴ്‌സിങ്​, ബി.ഫാം, ബി.എസ്.എം.എസ്, ബി.എസ്​സി (എം.എല്‍.ടി) എന്നീ അംഗീകൃത ബിരുദം. ഫീസ് : 18,000+1260 രൂപ, അപേക്ഷാഫീസ് : 500 രൂപ, അവസാന തീയതി: 2020 ഡിസംബര്‍ 30, അപേക്ഷാഫോറത്തിന് :0471-2302523, വിശദ വിവരങ്ങള്‍ക്ക് (സി.ഡി.സി) 0471-2553540. തീയതി നീട്ടി തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രവും മെഡിക്കല്‍ കോളജിലെ സി.ഡി.സിയും സംയുക്തമായി നടത്തുന്ന പി.ജി ഡിപ്ലോമ ഇന്‍ ചൈല്‍ഡ് അഡോളസൻെറ് ആൻഡ്​ ഫാമിലി കൗണ്‍സിലിങ്​ കോഴ്‌സിന് 30 വരെ അപേക്ഷിക്കാം. യോഗ്യത അംഗീകൃത ബിരുദാനന്തര ബിരുദം/എം.എ സൈക്കോളജി, സോഷ്യോളജി, ആന്ത്രപ്പോളജി/എം.എസ്.ഡബ്ല്യു/എം.എസ്​സി ചൈല്‍ഡ് ​െഡവലപ്‌മൻെറ്​/ ബി.എസ്​സി ചൈല്‍ഡ് ​ഡെവലപ്‌മൻെറ്/ബി.എസ്​സി നഴ്‌സിങ്​/പി.ജി.ഡി.സി.സി.ഡി/ഡി.സി.സി.ഡിയും ഡിഗ്രിയും ഫീസ് 18000 രൂപ, അപേക്ഷാ ഫീസ് 500 രൂപ, അപേക്ഷാഫോറത്തിന് 0471-2302523, വിശദ വിവരങ്ങള്‍ക്ക് 0471-2553540. മുമ്പ്​ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.