എൻെറ വോട്ട് നാടിന് ഗുണം ചെയ്യുന്നവര്‍ക്ക് ഏറെ ആകാംക്ഷയോടെയാണ് എൻെറ വോട്ടവകാശം വിനിയോഗിക്കാന്‍ ഞാന്‍ കാത്തിരിക്കുന്നത്. വ്യക്തമായ രാഷ്ട്രീയം ഉണ്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കല്ല, വ്യക്തിയെ നോക്കിയാവും ഞാന്‍ വോട്ടുചെയ്യുക. പട്ടണങ്ങള്‍ക്കൊപ്പം ഗ്രാമങ്ങളിലും വികസനം ഉണ്ടാവണം. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ശുദ്ധജലം, യാത്രസൗകര്യം, വഴിവിളക്കുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പരിഗണിക്കുന്നവരാകണം. നൂറുകണക്കിന് ആളുകള്‍ താമസിക്കുന്ന ഞങ്ങളുടെ മാന്നില ഗ്രാമത്തില്‍ ബസില്‍നിന്ന് ഇറങ്ങി 50 രൂപ കൊടുക്കാതെ വീട്ടിലെത്താന്‍ കഴിയില്ല. ജനറല്‍ വിഭാഗത്തിലെ പാവപ്പെട്ട വിദ്യാർഥികള്‍ക്കും പഠന ആനുകൂല്യങ്ങളും സഹായങ്ങളും നല്‍കുന്നതിന് പദ്ധതികള്‍ തയാറാക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനൊപ്പം ജനറല്‍ വിഭാഗത്തിലെ പാവപ്പെട്ട വിദ്യാർഥികള്‍ക്കും പഠനമുറിയും ലാപ്ടോപ്പും സ്കോളര്‍ഷിപ്പുകളും അനുവദിക്കണം. നാടിന് ഗുണം ചെയ്യുന്നവര്‍ക്കേ ഞാന്‍ എൻെറ വോട്ട് നല്‍കൂ. അല്‍ഫോന്‍സ ഫ്രാന്‍സിസ് പാലാത്ര, മാന്നില വിദ്യാർഥിനി ചിത്രം: KTL Alphonsa Francis -അല്‍ഫോന്‍സ ഫ്രാന്‍സിസ് രാഷ്ട്രീയം നോക്കില്ല പൊതുജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളില്‍ ഇടപെടുന്നവര്ക്കായിരിക്കും എൻെറ വോട്ട്. കെട്ടിടങ്ങള്‍ പണിതുയര്‍ത്തുന്നത് മാത്രമല്ല വികസനം. നാട്ടില്‍ വൃത്തിയുള്ള അന്തരീക്ഷം ഉണ്ടാവണം. റോഡിലിറങ്ങിയാല്‍ മൂക്കുപൊത്താതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഫലപ്രദമായ മാലിന്യസംസ്കരണം, വൃത്തിയുള്ള, സഞ്ചാരയോഗ്യമായ റോഡുകള്‍, ശുദ്ധജലം, അന്തരീക്ഷ മലിനീകരണ പ്രശ്നങ്ങള്‍ക്ക് പരിഹാരം തുടങ്ങി സാധാരണക്കാരൻെറ ജീവിതപ്രശ്നങ്ങളില്‍ ഇടപെടുന്ന വ്യക്തിക്കായിരിക്കും എൻെറ നല്‍കുക. അതില്‍ രാഷ്ട്രീയം നോക്കില്ല. വ്യക്തികളെ നോക്കിയേ വോട്ട് രേഖപ്പെടുത്തൂ. തെരഞ്ഞെടുപ്പുകളില്‍ മാത്രം ജനങ്ങളെ തിരഞ്ഞുവരുന്നവര്‍ക്ക് ഒരിക്കലും വോട്ട് നല്‍കില്ല. സത്യസന്ധമായി പൊതുപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് മാത്രമേ വോട്ട് നല്‍കൂ. ഒരിക്കലും പാഴാക്കുകയില്ല. റോസിന ജോസഫ് പെരുവേലില്‍, മാമ്മൂട് വിദ്യാർഥിനി ചിത്രം: KTL Rosina Joseph -റോസിന ജോസഫ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.