Posted On
date_range Updated On
date_range മൊബൈൽ മോഷണം: പ്രതി പിടിയിൽ
കോട്ടയം: മെഡിക്കൽ കോളജിലും പരിസരത്തും രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പണവും മൊബൈലും മറ്റും മോഷ്ടിക്കുന്ന ആൾ പിടിയിൽ. തലയാഴം സ്വദേശിയായ വടക്കേവഞ്ചിപുരയ്ക്കൽ വീട്ടിൽ പ്രജീഷാണ് പിടിയിലായത്.
ഞായറാഴ്ച രാവിലെ 8.15ഓടെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന് സമീപമുള്ള വിശ്രമമുറിയിൽ തീപ്പൊള്ളലേറ്റ് ചികിത്സക്കായി വന്ന അടൂർ സ്വദേശിനിയുടെ ഭർത്താവിന്‍റെ മൊബൈലും മറ്റൊരു രോഗിയുടെ 2900 രൂപയും പ്രതി മോഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.