ടിന്റസുഖിയ മകുംകിയ ദർശൻ ഛേത്രി
Posted On
date_range Updated On
date_range ട്രെയിനിൽ മൊബൈൽ മോഷണം; അസം സ്വദേശി പിടിയിൽ
കോട്ടയം: മലബാർ എക്സ്പ്രസിൽ യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. അസം സ്വദേശി ടിന്റസുഖിയ മകുംകിയ ദർശൻ ഛേത്രിയെയാണ് (23) റെയിൽവേ പൊലീസ് എസ്.എച്ച്.ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച പുലർച്ചെ ആറോടെ മംഗലാപുരം - തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു സംഭവം. വിവരമറിഞ്ഞ് റെയിൽവേ സംരക്ഷണ സേന എസ്.ഐ സന്തോഷ്, ഫിലിപ്പ് ജോൺ, ജി. വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കണ്ടെത്തിയത്. മോഷണം പോയ മൊബൈൽ ഫോൺ പ്രതിയിൽനിന്ന് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.