മധ്യവയസ്കയെ ആക്രമിച്ചയാൾ അറസ്റ്റിൽ

തൃ​ക്കൊ​ടി​ത്താ​നം: മ​ധ്യ​വ​യ​സ്ക​യാ​യ വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. കാ​സ​ർ​കോ​ട്​ വെ​ള്ള​രി​ക്കു​ണ്ട് സ്വ​ദേ​ശി (പാ​യി​പ്പാ​ട് കി​ങ്ങ​ണം​ചി​റ ഭാ​ഗ​ത്ത് വാ​ട​ക​ക്ക്​ താ​മ​സം) ബി​നോ ജോ​സ​ഫി​നെ​യാ​ണ് (35) തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ വാ​ട​ക​ക്ക്​ താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന്‍റെ ഉ​ട​മ​യു​മാ​യി സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റ് പ​ണ​ത്തി​ന്റെ പേ​രി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഇ​യാ​ൾ ഇ​രു​മ്പു​വ​ടി ഉ​പ​യോ​ഗി​ച്ച് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​യു​ടെ ത​ല​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ​ത്തു​ട​ർ​ന്ന് തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. എ​സ്.​ഐ അ​ഖി​ൽ​ദേ​വ് എ.​എ​സ്, എ.​എ​സ്.​ഐ സു​രേ​ഷ് കു​മാ​ർ, സി.​പി.​ഒ അ​നീ​ഷ് ജോ​ൺ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 

Tags:    
News Summary - man who attacked middle-aged women arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.