Posted On
date_range Updated On
date_range സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വിദ്യാർഥിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
പെരുവ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പെരുവ കരിക്കോട് ആറക്കൽ കുവിൻസിനെയാണ് (25) വെള്ളൂർ എസ്.എച്ച്.ഒ. സി.എസ്. ദീപു അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 19നായിരുന്നു കേസിനാസ്പദമായ സംഭവം.
ആദ്യം കോട്ടയത്തും അവിടെനിന്ന് ഓട്ടോയിൽ തലയോലപ്പറമ്പിലുമെത്തിയ ചേർത്തല സ്വദേശിയായ വിദ്യാർഥിയെ പെരുവയിലെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. എസ്.ഐമാരായ ദിലീപൻ, വിജയപ്രസാദ്, എ.എസ്.ഐ രാജേഷ്, സി.പി.ഒ സുമൻ എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.