ഫ്രാൻസിസ്
കോട്ടയം: മരണവീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സ്ഥിരം മോഷ്ടാവ് അറസ്റ്റിൽ. പിണ്ണാക്കനാട് കാളകെട്ടി അമ്പാട്ട് ഫ്രാൻസിസാണ് (ചക്കര -38) പിടിയിലായത്. പത്രവാർത്തകൾ നോക്കി മരണവീടുകളിൽ എത്തുന്ന ഇയാൾ പരിചിതനെപ്പോലെ പെരുമാറുകയും മോഷണം നടത്തി മുങ്ങുകയുമായിരുന്നു പതിവെന്ന് പൊലീസ് പറഞ്ഞു.
അതിരമ്പുഴയിലെ ഒരുവീട്ടിൽനിന്ന് സ്വർണവും പണവും മോഷണം പോയ കേസിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. മോഷ്ടിച്ച സ്വർണം കോട്ടയത്തുള്ള ജ്വല്ലറിയിൽ വിൽപന നടത്തുകയായിരുന്നു. ഇവിടെനിന്ന് സ്വർണവും കണ്ടെടുത്തു.
ഇയാൾക്കെതിരെ ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ സ്റ്റേഷനുകളിൽ സമാനരീതിയിൽ മോഷണത്തിന് കേസുണ്ട്.ഏറ്റുമാനൂർ എസ്.എച്ച്. രാജേഷ് കുമാർ, എസ്.ഐമാരായ ദീപക്, ഷാജിമോൻ, എ.എസ്.ഐമാരായ പ്രദീപ്, ടി.വി. തോമസ്, സി.പി.ഒമാരായ സാബു മാത്യു, സ്മിജിത്ത് വാസവൻ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.