കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണചെലവിന്റെ ആദ്യഘട്ട പരിശോധന കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നപ്പോൾ
കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണചെലവിന്റെ ആദ്യഘട്ട പരിശോധന പൂർത്തിയായി. ഏപ്രിൽ 11 വരെയുള്ള ചെലവുകണക്കാണ് ചെലവുനിരീക്ഷകൻ വിനോദ്കുമാർ, തെരഞ്ഞെടുപ്പ് ചെലവുനിരീക്ഷണവിഭാഗം നോഡൽ ഓഫീസർ എസ്.ആർ.അനിൽകുമാർ, അസി. എക്സ്പെൻഡിച്ചർ ഒബ്സർവർ എം.ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധിച്ചത്.
മതിയായ ചെലവുരേഖകൾ ഹാജരാക്കാത്തതിന് സ്വതന്ത്ര സ്ഥാനാർഥി പി. ചന്ദ്രബോസിന് നോട്ടീസ് നൽകി. തെരഞ്ഞെടുപ്പ് നിരീക്ഷണവിഭാഗം ഓരോ സ്ഥാനാർഥിയുടേയും തെരഞ്ഞെടുപ്പ് ചെലവ് ദിവസവും കണക്കാക്കുന്നുണ്ട്. ഇതനുസരിച്ച് ഷാഡോ ഒബ്സർവേഷൻ രജിസ്റ്റർ (എസ്.ഒ.ആർ) സൂക്ഷിക്കുന്നു. സ്ഥാനാർഥികളും ചെലവുരജിസ്റ്റർ പരിപാലിക്കുന്നുണ്ട്. ബന്ധപ്പെട്ട രേഖകളും രജിസ്റ്ററുകളും പരിശോധിച്ചാണ് ചെലവ് നിർണയിക്കുന്നത്. 95 ലക്ഷം രൂപയാണ് ഒരു സ്ഥാനാർഥിക്ക് തെരഞ്ഞടുപ്പിനായി പരമാവധി ചെലവഴിക്കാവുന്നത്. രണ്ടാംഘട്ട പരിശോധന 18നും മൂന്നാംഘട്ടം 23നും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.