ബിനൂബ്
തോമസ്
Posted On
date_range Updated On
date_range ഭാര്യയെ കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കുറവിലങ്ങാട്: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മിഠായിക്കുന്നം പൊതി ചാമക്കാലയിൽ വീട്ടിൽ ബിജു എന്ന ബിനൂബ് തോമസ് (39) അറസ്റ്റിൽ. ഇയാൾ കഴിഞ്ഞ ദിവസം ഭാര്യയുടെ സഹോദരിയുടെ വീട്ടിലെത്തിയിരുന്നു. ഇവിടെവെച്ച് ഭാര്യയുമായി വഴക്കുണ്ടാകുകയും കൈയിൽ കരുതിയ കത്തികൊണ്ട് ഭാര്യയുടെ തലയിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച ഭാര്യാമാതാവിനും പരിക്കേറ്റു. എസ്.എച്ച്.ഒ പി.ജെ. നോബിൾ, എസ്.ഐ എസ്.എൻ. സുമിത, സി.പി.ഒമാരായ പ്രവീൺകുമാർ, കെ.സി. ഡിപിൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.