തിരുവനന്തപുരം-എറണാകുളം റൂട്ടിൽ കെ.എസ്​.ആർ.ടി.സി നോൺ സ്​റ്റോപ് സർവിസ്

കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​രം-​എ​റ​ണാ​കു​ളം റൂ​ട്ടി​ൽ നോ​ൺ സ്​​റ്റോ​പ് എ.​സി മ​ൾ​ട്ടി ആ​ക്സി​ൽ സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി തീ​രു​മാ​നി​ച്ചു. ഇൗ ​മാ​സം 11നും ​പി​ന്നീ​ട്​ 14 മു​ത​ൽ 18 വ​രെ​യു​മാ​ണ്​ സ​ർ​വി​സ്.

തി​രു​വ​ന​ന്ത​പു​രം-​എ​റ​ണാ​കു​ളം സെ​ക്​​ട​റി​ൽ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി പ്ര​തി​ദി​നം നി​ര​വ​ധി പേ​ർ യാ​ത്ര ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നോ​ൺ സ്​​റ്റോ​പ് എ.​സി സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തെ​ന്നും ഈ ​സെ​ക്​​ട​റി​ൽ ഒാ​ടി​യി​രു​ന്ന ട്രെ​യി​നു​ക​ൾ നി​ർ​ത്ത​ലാ​ക്ക​ു​ന്ന​തും പു​തി​യ സ​ർ​വി​സി​ന്​ പ്രേ​ര​ണ​യാ​യെ​ന്നും​ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ തി​രി​ക്കു​ന്ന പ​ല ട്രെ​യി​നു​ക​ളി​ലും എ.​സി ചെ​യ​ർ​കാ​ർ യാ​ത്ര പ​ല​പ്പോ​ഴും കി​ട്ടാ​ക്ക​നി​യാ​ണ്. നി​ർ​ത്ത​ലാ​ക്കു​ന്ന​തി​ൽ ജ​ന​ശ​താ​ബ്​​ദി​യ​ട​ക്കം സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളും ഉ​ൾ​പ്പെ​ടും. പു​തി​യ സ​ർ​വി​സ്​ യാ​ത്ര​സ​മ​യം കൃ​ത്യ​മാ​യി പാ​ലി​ക്കു​മെ​ന്ന ഉ​റ​പ്പും ​കെ.​എ​സ്.​ആ​ർ.​ടി.​സി ന​ൽ​കു​ന്നു​ണ്ട്. ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നും മ​റ്റും പോ​കു​ന്ന​വ​ർ​ക്ക് രാ​വി​ലെ 10നു​മു​മ്പ്​ എ​റ​ണാ​കു​ള​ത്ത് എ​ത്തു​ന്ന വി​ധ​മാ​ണ്​ സ​ർ​വി​സ്.

രാ​വി​ലെ 5.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട്​ 9.30ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തി വൈ​കീ​ട്ട്​ ആ​റി​ന്​ തി​രി​ച്ച്​ 10ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന വി​ധ​മാ​ണ്​ സ​ർ​വി​സി​െൻറ ക്ര​മീ​ക​ര​ണം. റി​സ​ർ​വ്​ ചെ​യ്യാ​നും സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്​: www.online.keralartc.com. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്​ അ​നു​സ​രി​ച്ച്​ കൂ​ടു​ത​ൽ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​മെ​ന്നും കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.