Posted On
date_range Updated On
date_range 11 കോടിയുടെ ഹഷീഷ് ഓയിലുമായി കോട്ടയം സ്വദേശി ബംഗളൂരുവിൽ പിടിയില്‍
ബംഗളൂരു: കോടികളുടെ മയക്കുമരുന്നുമായി മലയാളി യുവാവ് ബംഗളൂരുവിൽ പിടിയിലായി. ബംഗളൂരുവിലെ ഹെബ്ബാൾ സഹകാർ നഗറിൽ താമസിക്കുന്ന കോട്ടയം സ്വദേശി അനൂപാണ് (27) അറസ്റ്റിലായത്. ഇയാളിൽ നിന്ന് 11കോടിയുടെ ഹഷീഷ് ഓയിലാണ് ബംഗളൂരു പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ഹെബ്ബാൾ മേൽപാലത്തിന് സമീപത്തുനിന്നും ഹഷീഷ് ഓയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. തുടർന്ന് ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് 11 കിലോ ഹഷീഷ് ഓയില്‍ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.