കോട്ടയം: റോഡരികിൽ നിന്നു കളഞ്ഞുകിട്ടിയ ആറു ലക്ഷം രൂപയടങ്ങിയ കവർ പാമ്പാടി പോലീസ് സ്റ്റേഷനിൽ ഏൽപിച്ച് വാകത്താനം സ്വദേശി. നാലുന്നാക്കൽ മുറിക്കാട്ടുപറമ്പ് ബിനോ ജോൺ (48) ആണ് ലക്ഷങ്ങളടങ്ങിയ കവർ പൊലീസിനു കൈമാറിയത്.
സമീപവാസിയുടെ മരണാനന്തരചടങ്ങിനായി ഞായറാഴ്ച മീനടത്തേക്കു പോകുന്നതിനിടെയാണ് പണമടങ്ങിയ പൊതി റോഡിൽ നിന്നു ലഭിച്ചത്. തുടർന്നു പാമ്പാടി പൊലീസ് സ്റ്റേഷനിലെത്തി. പാമ്പാടി'പഞ്ചായത്തംഗം ഷിബു കുഴിയിടി ത്തറ, കെ.എസ്.പ്രതീഷ്, ബിജോഷ് ജോൺ, ബാബാസ് പാമ്പാടി എന്നിവരുടെ സാന്നിധ്യത്തിൽ എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസിനു കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.