കോട്ടയം: ‘കുടുംബവീട്’ വയോധിക മന്ദിരം തിരിച്ചുകിട്ടാൻ സമരം നടത്തുന്ന ഉടമ ബാബുജിയും ഭാര്യ വിജയവും അനിശ്ചിതകാല നിരാഹാരം ആരംഭിക്കുന്നു. സമരത്തിന് ഒരുവർഷം തികയുന്ന ബുധനാഴ്ച മുതലാണ് നിരാഹാരം തുടങ്ങുന്നത്. ബാബുജി വയോധികർക്ക് താമസിക്കാൻ സ്ഥാപനം എന്ന ലക്ഷ്യത്തോടെയാണ് തങ്ങളുടെ ജീവിതസമ്പാദ്യങ്ങളെല്ലാം ചേർത്ത് വാകത്താനം പഞ്ചായത്തിലെ കാടമുറിയിൽ കുടുംബവീട് നിർമിച്ചത്. സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആയുർവേദ ആശുപത്രിക്കായി ജോയന്റ് വെഞ്ച്വർ കരാറിൽ ഏർപ്പെട്ടു.
കരാർ കാലാവധി 2022 ജൂണിൽ അവസാനിച്ചിട്ടും ആശുപത്രിക്കാർ ഒഴിഞ്ഞില്ലെന്നാണ് ബാബുജിയുടെ പരാതി. അഞ്ചുവർഷ കരാറിന്റെ രേഖ കാണിച്ച് ബാബുജിയെയും ഭാര്യയെയും ഒഴിപ്പിക്കുകയും ചെയ്തു. സ്വന്തമായി 65 സെന്റ് ഭൂമിയും 10 മുറികളോടുകൂടിയ വീടുമുള്ള വയോധികരായ ബാബുജിയും ഭാര്യയും ഒരുവർഷമായി സ്ഥാപനത്തിനുമുന്നിലെ ഷെഡിൽ സമരം നടത്തുകയാണ്. ബുധനാഴ്ച രാവിലെ 10ന് ജനതാദൾ യു ദേശീയ ജനറൽ സെക്രട്ടറി പ്രഫ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്യും. പ്രഫ. കുസുമം ജോസഫ് മുഖ്യപ്രഭാഷണം നടത്തും. അഡ്വ. പി.എ. പൗരൻ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.