representational image
വൈക്കം: ഉദയനാപുരം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന നേരേകടവ്-മാക്കേകടവിൽ ജങ്കാർ സർവിസ് നിലച്ചതുമൂലം യാത്രക്കാർ ദുരിതത്തിൽ. 11നാണ് അവസാന സർവിസ് നടന്നത്. മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സർവിസ് നടത്തുന്നതെന്ന പരാതിയെത്തുടർന്ന് പഞ്ചായത്ത് അധികാരികൾ പരിശോധന നടത്തിയിരുന്നു. സുരക്ഷാരേഖകൾ ഇല്ലാതെയാണ് സർവിസ് എന്ന് കണ്ടെത്തുകയും ചെയ്തു. ഫിറ്റ്നസുള്ള ജങ്കാർ മാത്രമേ ഉപയോഗിക്കാവൂ എന്ന് കരാറുകാരന് നിർദേശവും നൽകി.
വേമ്പനാട്ട് കായലിനു കുറുകെ ഉദയനാപുരം-തൈക്കാട്ടുശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കടത്താണിത്. ഫിറ്റ്നസ് കരാറുകൾ കാണിച്ച് ലൈസൻസെടുത്ത ശേഷം ജങ്കാർ സർവിസ് നടത്തുകയായിരുന്നു എന്നാണ് ആക്ഷേപം.
ഇരുചക്ര വാഹന യാത്രികാർക്കും മറ്റും ഏറെ പ്രയോജനപ്രദമായ സർവിസാണ് കരാറുകാരന്റെ കാര്യക്ഷമതയില്ലായ്മയും അധികാരികളുടെ അശ്രദ്ധയും മൂലം നിലച്ചത്. കായൽ കടക്കാനെത്തുന്ന യാത്രികരാണ് ഇപ്പോൾ ദുരിതത്തിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.