കോട്ടയം: പാട്ടത്തിനെടുത്ത് കൃഷിചെയ്ത തോട്ടത്തിൽനിന്ന് ചക്ക മോഷണംപോയി. ഒന്നും രണ്ടുമല്ല പാകമായ 55 ചക്കയാണ് മോഷണംപോയത്. കുഴിമറ്റം സ്വദേശിനി ഓമനയും ഭർത്താവ് കുട്ടപ്പനും ചേർന്ന് കുറിച്ചിയിൽ കൃഷിചെയ്യുന്ന ഭൂമിയിലെ ചക്കയാണ് കാണാതായത്. ചിങ്ങവനം പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. തൊഴിലുറപ്പ് ജോലി ചെയ്ത് കുടുംബം പോറ്റുന്ന ഓമന കഴിഞ്ഞവർഷം മുതലാണ് കുറിച്ചിയിൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി തുടങ്ങിയത്.
ഈ ഭൂമിയിലെ ചക്കയാണ് കഴിഞ്ഞ വ്യാഴാഴ്ച കാണാതായത്. കുഴിമറ്റത്ത് താമസിക്കുന്ന ഓമന കുറിച്ചിയിലെ തോട്ടത്തിൽ എത്തിയപ്പോഴാണ് വിവരമറിഞ്ഞത്.
കപ്പ കഴിഞ്ഞവർഷം മോഷണം പോയിരുന്നെങ്കിലും ഭക്ഷണ ആവശ്യത്തിനാവുമെന്ന് കരുതി പരാതിപ്പെട്ടിരുന്നില്ല. എന്നാൽ, ചക്കക്ക് 100 രൂപക്കു മുകളിൽ വിലയുള്ളതിനാൽ വലിയ സാമ്പത്തിക നഷ്ടമാണ് ഇവർക്കുണ്ടായിരിക്കുന്നത്. പരാതി നൽകിയിട്ടും വിവരം അന്വേഷിക്കുകയോ രസീത് നൽകുകയോ ചെയ്തില്ലെന്ന് ഓമന പറയുന്നു. തന്റെ ഉപജീവനമാർഗം ഇല്ലാതാക്കിയതിന്റെ സങ്കടത്തിലാണ് ഓമന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.