Posted On
date_range Updated On
date_range സാമ്പത്തിക ക്രമക്കേട്: മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് 12 വര്‍ഷം തടവ്
കോട്ടയം: സാമ്പത്തിക ക്രമക്കേട് കേസില്‍ കാണക്കാരി മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് 12 വര്‍ഷം തടവ്. സി. ബാലകൃഷ്ണ വാര്യരെയാണ് വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
രണ്ടുകേസിലായി ആറുവര്‍ഷം വീതമാണ് തടവ്. ശിക്ഷ ഒരേകാലയളവില്‍ അനുഭവിച്ചാല്‍ മതിയാകും. 2009-2010 കാലയളവുകളിലായി ചാര്‍ജ് ചെയ്ത കേസുകളിലാണ് ശിക്ഷ.
ആദ്യ കേസില്‍ രണ്ടുവര്‍ഷം വീതം മൂന്ന് വകുപ്പുകളിലായി ആറുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. രണ്ടാംകേസില്‍ രണ്ടുവര്‍ഷം വീതം ആറുവര്‍ഷത്തെ കഠിന തടവിനും 30,000 രൂപ പിഴ അടക്കാനുമാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.