വീട് കേന്ദ്രീകരിച്ച് ചാരായ വാറ്റ് നടത്തിവന്ന കേസിൽ
പിടിയിലായ പ്രതികൾ എക്സൈസ് ഉദ്യോഗസ്ഥർക്കൊപ്പം.
ചാരായം, കോട, വാറ്റുപകരണങ്ങൾ എന്നിവ സമീപം
കോട്ടയം: വീട് കേന്ദ്രീകരിച്ച് ചാരായ വാറ്റ് നടത്തിവന്ന സംഘം പിടിയിൽ. പരിശോധനക്കിടെ എക്സൈസ് സംഘത്തിനുനേരെ വളർത്തുനായെ അഴിച്ചുവിട്ടശേഷം പ്രതികൾ കടന്നുകളയാൻ ശ്രമിച്ചെങ്കിലും സാഹസികമായി കീഴടക്കുകയായിരുന്നു. ഒരാൾ പ്രിവന്റിവ് ഓഫിസറെ തള്ളി വീഴ്ത്തി കടന്നുകളഞ്ഞു.
തെള്ളകം പാറത്തടത്തിൽ വീട്ടിൽ വിനീത് ബിജു (26), വൈക്കം ഉദയനാപുരം വെട്ടുവഴിയിൽ വി.എം. കണ്ണൻ (32), കോട്ടയം തെള്ളകം മാമ്പറമ്പിൽ വീട്ടിൽ എം.എസ്. അമൽ എന്നിവരെയാണ് കോട്ടയം എക്സൈസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ച 1.30ന് വാറ്റുന്നതിനിടെയായിരുന്നു രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ്. മൂന്ന് ലിറ്റർ ചാരായം, 75 ലിറ്റർ കോട, വാറ്റുപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു.
തെള്ളകം പാറത്തടത്തിൽ വീട്ടിൽ ഹരിപ്രസാദിന്റെ (ഉണ്ണി -48) വീട് കേന്ദ്രീകരിച്ചായിരുന്നു വാറ്റ്. പ്രിവന്റിവ് ഓഫിസർ അനു വി. ഗോപിനാഥിനെ തള്ളിവീഴ്ത്തി ഇയാൾ കടന്നുകളഞ്ഞു. മൽപ്പിടിത്തത്തിൽ അനു വി. ഗോപിനാഥിന് പരിക്കേറ്റു. കേസ് തുടർ നടപടികൾക്കായി ഏറ്റുമാനൂർ റേഞ്ച് ഓഫിസിലേക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.