തീർഥാടകനെ മർദിക്കുന്ന സി.സി ടി.വി ദൃശ്യം
എരുമേലി: ചായക്ക് അമിതവില വാങ്ങിയ കടയുടമയോട് വിലവിവരപ്പട്ടിക ചോദിച്ച അയ്യപ്പഭക്തനെ യുവാക്കൾ മർദിക്കുന്ന സി.സി ടി.വി ദൃശ്യം പുറത്ത്. കഴിഞ്ഞദിവസം എരുമേലി ശ്രീധർമശാസ്ത ക്ഷേത്രത്തിലെ നടപ്പന്തലിൽ പ്രവർത്തിക്കുന്ന കടയിലാണ് സംഭവം.
കുടുംബാംഗങ്ങൾക്കൊപ്പം ശബരിമല ദർശനത്തിന്റെ ഭാഗമായി എരുമേലിയിലെത്തിയ തിരൂരങ്ങാടി ഉപ്പുംതറ സ്വദേശി സുമേഷിനെയാണ് ഏതാനും പേർ ചേർന്ന് മർദിച്ചത്. ചായക്ക് അമിതവില വാങ്ങിയത് ചോദ്യംചെയ്തതോടെ കടയിൽ ഉണ്ടായിരുന്ന യുവാവ് തീർഥാടകരോട് വാക്കേറ്റം നടത്തി. ഇതിനിടെ പുറത്തുനിന്നവർ മർദിക്കുകയായിരുന്നുവെന്ന് സുമേഷ് പറയുന്നു.
തീർഥാടകൻ എരുമേലി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പൊലീസ് കേസെടുക്കുന്നതിൽ തണുപ്പൻ സമീപനമാണ് കാണിച്ചതെന്നും ആക്ഷേപമുണ്ട്. സംഭവം വിവാദമായതോടെ കടയിലെ കച്ചവടക്കാരായ രണ്ടുപേരെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. തീർഥാടകന്റെ മൊഴി ലഭിക്കുന്നതിന് അനുസരിച്ച് നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.