ഈരാറ്റുപേട്ട നഗരസഭയിൽ വിജിലന്‍സ് പരിശോധന

ഈരാറ്റുപേട്ട: കെട്ടിടനമ്പര്‍ ക്രമക്കേടുകളെ സംബന്ധിച്ച് 'ഓപറേഷന്‍ ട്രൂ ഹൗസ്' പേരില്‍ സംസ്ഥാനമൊട്ടാകെ നടക്കുന്ന പരിശോധനകളുടെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിൽ ഓഫിസിലും വിജിലന്‍സ് പരിശോധന നടത്തി.വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് മണിവരെ പരിശോധന നീണ്ടു.

കഴിഞ്ഞവർഷങ്ങളിൽ കെട്ടിടനമ്പർ നൽകിയതിലെ ക്രമക്കേടുകളെ സംബന്ധിച്ചാണ് പ്രധാനമായും പരിശോധന നടത്തിയത്.റവന്യൂ, എൻജിനീയറിങ് വിഭാഗത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.

വിജിലന്‍സ് മേധാവി മനോജ് എബ്രഹാമിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധനകള്‍ നടക്കുന്നത്.നമ്പര്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തദ്ദേശസ്ഥാപനങ്ങളിൽ പരിശോധനകൾ ആരംഭിച്ചത്.   

Tags:    
News Summary - Vigilance inspection in Eratupetta Municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.