കാർ തനിയെ ഉരുണ്ട് റോഡിന് നടുവിലൂടെ നീങ്ങുന്നു

നിർത്തിയിട്ട കാർ തനിയെ ഉരുണ്ടുനീങ്ങി

ഈരാറ്റുപേട്ട: റോഡരികിലെ കടയിൽ സാധനം വാങ്ങിക്കാൻ നിർത്തിയിട്ട കാർ തനിയെ ഉരുണ്ട് റോഡിനപ്പുറം തിട്ടയിൽ ഇടിച്ചു നിന്നു. ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ ആലുന്തറ ഭാഗത്ത് വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

നൂറു കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ് കുറുകെ കാർ നീങ്ങിയത്. ലോറിയും മറ്റു വാഹനങ്ങളും കടന്നു പോയെങ്കിലും ഒന്നിലും തട്ടാതെ കാർ കടന്നു പോകുന്ന സി.സി ടി.വി ദൃശ്യം വൈറലായി.

Tags:    
News Summary - The parked car rolled away on its own

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.