മ​രം വീണ്​ തകർന്ന തൊഴിലാളികൾ നിന്ന പ​ടു​ത ഷെ​ഡ്​

മരം ഒടിഞ്ഞ് വീണ് മൂന്ന് സ്ത്രീകൾക്ക് പരിക്ക്

ഈരാറ്റുപേട്ട: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ ഇടയിലേക്ക് മരം ഒടിഞ്ഞുവീണ് മൂന്ന് സ്ത്രീകൾക്ക് പരിക്ക്. ബുധനാഴ്ച വൈകീട്ട് മൂന്നിന് തിടനാട് പഞ്ചായത്തിലെ പാക്കയം ഭാഗത്ത് പുത്തൻവീട്ടിൽ ടോമിയുടെ തോട്ടത്തിൽ ജോലിയെടുക്കുന്നതിനിടെയാണ് അപകടം.

ജോലിക്കിടെ മഴ പെയ്‌തതിനെ തുടർന്ന് തൊഴിലാളികൾ അടുത്തുള്ള പടുത ഷെഡിൽ നിൽകുമ്പോഴാണ് റബർമരം ഒടിഞ്ഞു ഇവരുടെ ഇടയിലേക്ക് വീണത്. സംഭവം നടക്കുമ്പോൾ 21 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു.

വെയിൽകാണാംപാറ സ്വദേശിനികളായ എല്ലമ്മ യോഹനാൻ, ആശ ജോമോൻ, ഷിജി രാജേഷ് എന്നിവരെ ഈരാറ്റുപേട്ട സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും, പിന്നീട് ചേർപ്പുങ്കലിലെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റി.

News Summary - Three women were injured when a tree fell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.